ഇന്നലെ ആഫ്രിക്കയിലെ ശക്തരായ കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ട് ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. ഇന്നലെ കാമറൂൺ നേടിയ വിജയം ഒരു ചരിത്ര വിജയം കൂടുയാണ്. ഇതാദ്യമായാണ് ലോകകപ്പിൽ ബ്രസീൽ ഒരു ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നത്. ബ്രസീലിനെ ലോകകപ്പിൽ പരാജയപ്പെടുത്തിയ ആദ്യ ആഫ്രിക്കൻ ടീമായി കാമറൂൺ മാറി.
ഇതിനു മുമ്പ് ഏഴ് തവണ ബ്രസീൽ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകളെ നേരിട്ടുണ്ട്.ആ ഏഴു മത്സരങ്ങളും ബ്രസീൽ വിജയിക്കുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല 1998ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പരാജയപ്പെടുന്നത്.
ഇന്നലെ കളിയുടെ ഇഞ്ച്വറി ടൈമിൽ കാമറൂൺ ക്യാപ്റ്റൻ അബൂബക്കർ നേടിയ ഗോളാണ് ബ്രസീലിന് പരാജയം സമ്മാനിച്ചത്.