ഖത്തർ ലോകകപ്പിനായുള്ള ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നു

- Advertisement -

ഖത്തർ ലോകകപ്പിൽ എത്ര ടീം കളിക്കുമെന്ന് ഇനിയും ഉറപ്പായില്ല എങ്കിലും ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഏഷ്യയിൽ തുടങ്ങുകയാണ്. ഏഷ്യയിലെ ഫിഫാ റാങ്കിംഗിൽ അവസാനം നിൽക്കുന്ന 12 ടീമുകളാകും യോഗ്യതാ റൗണ്ടിൽ ആദ്യ കളിക്കുക. ജൂൺ ആറു മുതൽ 11 വരെയാണ് യോഗ്യത മത്സരങ്ങൾ നടക്കുക. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്താൻ, ഭൂട്ടാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരൊക്കെ ആദ്യ റൗണ്ട് യോഗ്യത മത്സരങ്ങളിൽ കളിക്കുന്നുണ്ട്.

രണ്ട് പാദങ്ങളിലായാകും മത്സരങ്ങൾ നടക്കുക.അഗ്രിഗേറ്റ് സ്കോറിൽ വിജയിക്കുന്നവർ യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

2022 World Cup First Round Qualifier:

Mongolia v Brunei Darussalam
Macau v Sri Lanka
Laos v Bangladesh
Malaysia v Timor-Leste
Cambodia v Pakistan
Bhutan v Guam

Advertisement