അർജന്റീനൻ ദേശീയ ടീം പരിശീലകൻ ജോർജ്‌സാംപൊളിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. അർജന്റീനൻ ഫുട്ബോൾ അസോസിയേഷനാണ് അദ്ദേഹത്തെ പുറത്താക്കിയ വിവരം സ്ഥിതീകരിച്ചത്. നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ലോകകപ്പിൽ അർജന്റീനയുടെ ദയനീയ പ്രകടനമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. ഫ്രാൻസിനോട് തോറ്റ അവർ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ക്രോയേഷ്യയോട് തോറ്റതിന് പിന്നാലെ കളിക്കാരും സംപോളിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്ത് വന്നിരുന്നു.
സംപോളിയോടൊപ്പം ഫിസിക്കൽ ട്രെയിനർ ജോർജ് ഡിസിയോ, വീഡിയോ അനലിസ്റ് മതിയസ് മന്ന എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. 2022 വരെ സംപോളിക്ക് അർജന്റീനൻ ടീമുമായി കരാർ ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial