ക്രൊയേഷ്യക്ക് എതിരായ അർജന്റീന ലൈനപ്പ് എത്തി, 2 വലിയ മാറ്റങ്ങൾ

Newsroom

അർജന്റീന ക്രൊയേഷ്യ മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിനായി വ്യത്യസ്ത ലൈനപ്പ് ആണ് സ്കലോണി ഇന്ന് അണിനിരത്തുന്നത്. ലിസാൻഡ്രോ മാർട്ടിനസ്, അകൂന എന്നിവർ ഇന്ന് സ്ക്വാഡിൽ ഇല്ല. ഡി മറിയ ഇന്നും ബെഞ്ചിൽ ആണ്. ലൗട്ടാരോയും ബെഞ്ചിൽ ഇരിക്കുന്നു.

എമി ഗോൾ വല കാക്കുന്നു. മൊളിന, ഒടമെൻഡി, റൊമേരോ ടഗ്ലിയഫികോ എന്നിവർ ആണ് ഡിഫൻസിൽ. മകാലിസറ്റർ, എൻസോ, പരെദെസ്, ഡി പോൾ എന്നിവർ മധ്യനിര ശക്തമാക്കുന്നു. മെസ്സിയും ആല്വരെസും ആണ് അറ്റാക്കിൽ ഇന്നും ഇറങ്ങുന്നത്.

20221213 225140

Argentina starting XI against Croatia

Emiliano Martinez, Molina – Otamendi – Romero – Tagliafico, McAllister – Enzo – Paredes – De Paul, Julian Alvarez – Leo Messi.