അർജന്റീനക്ക് ഇത് ആറാം ലോകകപ്പ് ഫൈനൽ

Newsroom

അർജന്റീന ക്രൊയേഷ്യയെ തോൽപ്പിച്ചതോടെ ലോകകപ്പ് ഫൈനലിൽ എത്തിയിരുന്നു. അർജന്റീനക്ക് ഇത് ആറാം ലോകകപ്പ് ഫൈനൽ ആണ്. അവസാന മൂന്ന് ലോകകപ്പുകൾക്ക് ഇടയിൽ ഇത് രണ്ടാം തവണയാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്.

2014ൽ അർജന്റീന ഫൈനലിൽ എത്തി എങ്കിലും വിജയിച്ചിരുന്നില്ല. അർജന്റീന ഈ ഫൈനൽ പ്രവേശനത്തോടെ ബ്രസീലിന്റെ 6 ലോകകപ്പ് ഫൈനൽ എന്ന റെക്കോർഡിന് ഒപ്പം എത്തി. 1958, 1962, 1970, 1994, 1998, 2002 എന്നീ വർഷങ്ങളിൽ ആയിരുന്നു ബ്രസീൽ ലോകകപ്പ് ഫൈനലിൽ എത്തിയത്. 1950ൽ ബ്രസീൽ റണ്ണേഴ്സ് അപ്പായിട്ടുണ്ടായിരുന്നു എങ്കിലും അന്ന് ഫൈനൽ ആയിരുന്നില്ല. അന്ന് ഗ്ഗ്രൂപ്പ് ഫോർമാറ്റിൽ ആയിരുന്നു ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്.

അർജന്റീന 22 12 14 02 13 54 420

1930, 1978, 1986, 1990, 2014 എന്നീ വർഷങ്ങളിൽ ആണ് അർജന്റീന ഇതിനു മുമ്പ് ഫൈനലിൽ എത്തിയത്‌. ഇനി ജർമ്മനി മാത്രമാണ് അർജന്റീനയേക്കാൾ കൂടുതൽ ഫൈനലിൽ എത്തിയിട്ടുള്ളത്. ജർമ്മനി 8 തവണ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുണ്ട്.