പ്രീമിയർ ലീഗിന്റെ മാനം കാത്ത് പോൾ പോഗ്ബ

- Advertisement -

1998നു ശേഷം ഒരു പ്രീമിയർ ലീഗ് താരം ലോകകപ്പ് ഫൈനലിൽ ഗോൾ കണ്ടെത്തിയിരിക്കുകയാണ്, ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പോൾ പോഗ്ബ 59ആം മിനിറ്റിൽ ഗോൾ നേടിയതോടെ 20 വർഷത്തിന് ശേഷമാണ് ഒരു പ്രീമിയർ ലീഗ് താരം ഫൈനൽ മത്സരത്തിൽ ഗോൾ നേടുന്നത്. 1998ലെ ഫൈനലിൽ ഫ്രാൻസ് താരമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ് ആയിരുന്നു ഗോൾ നേടിയ അവസാന പ്രീമിയർ ലീഗ് താരം. അന്ന് ആഴ്‌സണൽ താരമായിരുന്നു ഇമ്മാനുവൽ പെറ്റിറ്റ്.

മറ്റൊരു നേട്ടം കൂടെ പോഗ്ബ സ്വന്തം പേരിലാക്കി, ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഗോൾ കണ്ടെത്തുന്ന ആദ്യത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായി പോഗ്ബ. 1966നു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലോകകപ്പ് ഫൈനൽ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement