വിമർശകർ കുറ്റം പറയട്ടെ, കളി നിനക്ക് വേണ്ടി മിണ്ടും, പോഗ്ബയ്ക്ക് പിന്തുണയുമായി ഇബ്ര

- Advertisement -

പോഗ്ബയെ സദാ വിമർശിക്കുന്നവർക്കെതിരെ തിരിഞ്ഞ് പോഗ്ബയ്ക്ക് പിന്തുണയുമായി സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിച്. ട്വിറ്ററിലൂടെയാണ് പോഗ്ബയ്ക്ക് പിന്തുണയുമായി ഇബ്ര എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മുതൽ വലിയ വിമർശനങ്ങൾ തന്നെ പോഗ്ബ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ ഈ ലോകകപ്പ് വിജയത്തിലൂടെ താരം മറുപടി പറഞ്ഞതായാണ് ഇബ്രയുടെ അഭിപ്രായം.

വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കട്ടെ. നിനക്ക് വേണ്ടി കളിക്കളത്തിലെ കളി സംസാരിക്കുമെന്നാണ് ഇബ്റ്റാഹിമോവിച് പോഗ്ബയുടെ ലോകകപ്പ് ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഉള്ള ട്വീറ്റിൽ പറഞ്ഞത്. ഇരുവരും അവസാന രണ്ടു സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement