പെനാല്‍റ്റിയില്‍ റെക്കോര്‍ഡുമായി ഗ്രീസ്മാൻ

- Advertisement -

ഇന്നലെ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത് ഗ്രീസ്മാൻ ആയിരുന്നു. പെരിസിച് ബോക്സിൽ വെച്ച് കൈകൊണ്ടു തൊട്ടതിനു വാർ അനുവദിച്ച പെനാൽറ്റി പാഴാക്കാതെ ഗ്രീസ്മാൻ ലക്ഷ്യത്തിലെത്തി. ഈ ലോകകപ്പിലെ ഗ്രീസ്മാന്റെ നാലാമത്തെ ഗോൾ, മൂന്നെണ്ണം പെനാൽറ്റി വഴി. ലഭിച്ച മൂന്നു പെനാൽറ്റികളും ലക്ഷ്യത്തിൽ എത്തിച്ചു ഗ്രീസ്മാന്‍ ഫ്രാൻസിന്റെ റെക്കോർഡ് തിരുത്തുകയും ചെയ്തു.

ഒരു ലോകകപ്പില്‍ മൂന്നു പെനാല്‍റ്റികള്‍ സ്കോര്‍ ചെയുന്ന ആദ്യത്തെ ഫ്രഞ്ച് താരമായി ഗ്രീസ്മാന്‍ ഇതോടെ.സിദാനും, റെയ്മണ്ട് കോപയും മാത്രമാണ് ഇതിനു മുമ്പ് ഒരു ലോകകപ്പിൽ തന്നെ രണ്ട് പെനാൾട്ടികൾ സ്കോർ ചെയ്ത ഫ്രഞ്ച് താരങ്ങൾ. ഫ്രാൻസിനായുള്ള ഗ്രീസ്മെന്റെ മികച്ച പെനാൾട്ടി റെക്കോർഡും തുടരുകയാണ് ഇതോടെ. ആറു പെനാൾറ്റികൾ ആണ് ഇതുവരെ‌ ഗ്രീസ്മെൻ ഫ്രാൻസിനായി എടുത്തത്, ആറും ലക്ഷ്യത്തിൽ എത്തിക്കാൻ ഗ്രീസ്മെനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement