ഫിഫ ലോകകപ്പ് 2026, എഎഫ്സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ യോഗ്യതാ റൗണ്ട് 2 പോരാട്ടത്തിൽ അഫ്ഗാനിസ്താനെ നേരിടാൻ ആയി ഇന്ത്യൻ ടീം സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. 25 അംഗ ടീമുമായാണ് ഇന്ത്യ സൗദിയിലേക്ക് പോകുന്നത്. മലയാളി താരമായ സഹൽ അബ്ദുൽ സമദ് സ്ക്വാഡിൽ ഉണ്ട്.
മാർച്ച് 21 ന് അബഹയിൽ (മാർച്ച് 22, 12.30 AM IST) വെച്ചാണ് മത്സരം. മാർച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് നിലവിൽ മൂന്ന് പോയിൻ്റാണ് ഉള്ളത്. കുവൈത്ത് സിറ്റിയിൽ കുവൈത്തിനെ (1-0) തോൽപ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തിൽ ഖത്തറിനോട് (0-3) ഭുവനേശ്വറിൽ തോറ്റിരുന്നു. നിലവിൽ ആറ് പോയിൻ്റുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിൽ.
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.
Defenders: Akash Mishra, Mehtab Singh, Rahul Bheke, Nikhil Poojary, Subhasish Bose, Anwar Ali, Amey Ranawade, Jay Gupta.
Midfielders: Anirudh Thapa, Brandon Fernandes, Liston Colaco, Mahesh Singh Naorem, Sahal Abdul Samad, Suresh Singh Wangjam, Jeakson Singh Thounaojam, Deepak Tangri, Lalengmawia Ralte, Imran Khan.
Forwards: Sunil Chhetri, Lallianzuala Chhangte, Manvir Singh, Vikram Partap Singh