മെസ്സിയില്ല, ഫിഫ ദി ബെസ്റ്റ് പട്ടികയായി

മെസ്സിയില്ലാത്ത ഫിഫയുടെ ദി ബെസ്റ്റ് അവാർഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകൾ ഫിഫ പുറത്തുവിട്ടു. കഴിഞ്ഞ വർഷം വരെ പട്ടികയിൽ ഉണ്ടായിരുന്ന മെസ്സിയുടെ അസാന്നിധ്യമാണ് പട്ടികയിൽ ശ്രേദ്ധേയം.

ലിവർപൂളിന് വേണ്ടി കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് സല. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രോയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പ്രകടനം കാഴ്ചവെച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഫിഫയുടെ മികച്ച താരം.

Previous articleമികച്ച കോച്ചിനെ കണ്ടെത്താനുള്ള ഫിഫയുടെ പട്ടികയായി
Next articleഫിഫ ബെസ്റ്റ്, മികച്ച വനിതാ താരങ്ങളുടെ ലിസ്റ്റിൽ നിന്ന് സാം കെർ പുറത്ത്