നെറ്റ്ഫ്ലിക്‌സും ആമസോൺ പ്രൈമും എന്നതു പോലെ ഫിഫയും ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോം തുടങ്ങുന്നു. ഫുട്ബോൾ മത്സരങ്ങളും ഫിഫയുടെ ഇവന്റുകളും മറ്റു ഡ്യോക്കുമെന്ററികളും ആകും ഫിഫ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി ഫുട്ബോൾ പ്രേമികൾക്ക് ലഭ്യമാക്കുക. ഫിഫയുടെ പ്ലാറ്റ്ഫോം തീർത്തും സൗജന്യമായിരിക്കും എന്നും ഫിഫ പറയുന്നു.
ടെലിക്കാസ്റ്റ് അവകാശം വിറ്റു പോകാത്ത ഫിഫയുയ്യെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉൾപ്പെടെ ഈ പ്ലാറ്റ്ഫോം വഴി ഫിഫ ജനങ്ങളിലേക്ക് എത്തിക്കും. Fifa+ എന്നാകും പ്ലാറ്റ്ഫോമിന്റെ പേര് എന്നാണ് വിവരങ്ങൾ. ഫുട്ബോൾ ലോകത്തെ പഴയ ക്ലാസിക് മത്സരങ്ങളും മറ്റ് സ്‌പോർട്‌സ് ഇവന്റുകളും ഫിഫ അവരുടെ YouTube-ൽ നിന്ന് ഈ പ്ലാറ്റ് ഫോമിലേക്ക് മാറ്റും.