ഫിഫാ റാങ്കിംഗ് ലോക ചാമ്പ്യന്മാരെ മറികടന്ന് ബെൽജിയം ഒന്നാമത് എത്തും

- Advertisement -

സെപ്റ്റംബർ 20ന് പുറത്തു വരുന്ന ഫിഫാ റാങ്കിംഗിൽ ബെൽജിയം ഒന്നാമത് എത്തും. യുവേഫ നാഷൺസ് ലീഗിലും സൗഹൃദ മത്സരത്തിലും നടത്തിയ പ്രകടനമാണ് ബെൽജിയത്തെ ഫ്രാൻസിനെ മറികടന്ന ഒന്നാമത് എത്തിക്കുക. രണ്ട് ടീമുകൾക്കും 1729 പോയന്റാകും പുതിയ റാങ്കിംഗിൽ ഉണ്ടാവുക. എങ്കിൽ ദശാംശങ്ങളുടെ മികവിൽ ബെൽജിയം ഒന്നാമത് എത്തും.

റാങ്കിംഗിൽ ആദ്യ പത്തിൽ വേറെ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. ബ്രസീൽ മൂന്നാമതും ക്രൊയേഷ്യ നാലാമതും തുടരും. ഉറുഗ്വേ, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ്, സ്പെയിൻ, ഡെന്മാർക്ക് എന്നിവരാകും ആദ്യ പത്തിൽ ഉള്ള ബാക്കി ടീമുകൾ.

ഇന്ത്യ ഒരു സ്ഥാനം പിറകിൽ പോയി 97ൽ എത്തും.

Advertisement