അടുത്ത ഫിഫ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട് വരും

Newsroom

Updated on:

പുതിയ ഫിഫ റാങ്കിംഗ് വരുമ്പോൾ ഇന്ത്യ മുന്നോട്ട് വരും. ഏപ്രിൽ 6നാണ് അടുത്ത ഫിഫ റാങ്കിംഗ് വരേണ്ടത്. 106ആം സ്ഥാനത്ത് ആണ് ഇപ്പോൾ ഇന്ത്യ ഉള്ളത്. അവിടെ നിന്ന് നാലു സ്ഥാനങ്ങൾ ഇന്ത്യ മുന്നോട്ട് വരും. മ്യാന്മാറിനെതിരെയും കിർഗിസ്താബെതിരെയും നേടിയ വിജയങ്ങൾ ആണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യ 1200 പോയിന്റിൽ എത്തും. റാങ്കിംഗിൽ 102ആം സ്ഥാനത്തും എത്തും. ഇപ്പോൾ ഇന്ത്യ 1192 പോയിന്റിൽ ആണുള്ളത്‌.

20230329 204104

ഇന്ത്യ ഈ ഇന്റർനാഷണൽ ബ്രേക്കിൽ 160ആം റാങ്കിൽ ഉള്ള മ്യാന്മാറിനെ 1-0 എന്ന സ്കോറിനും 94ആം റാങ്കിൽ ഉള്ള കിർഗിസ്താനെ 2-0 എന്ന സ്കോറിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.