വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിൽ നിന്നുമൊരു തിരിച്ച് പോകില്ലെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്ഫെന്റിനോ. ആധുനിക ഫുട്ബോളിലെ ഐതിഹാസികമായ ഒരു ഏടാണ് വാർ. ഏറെ എതിർപ്പുണ്ടായിട്ടും റഷ്യൻ ലോകകപ്പിൽ വിജയകരമായി വാറിന്റെ സേവനം ഉപയോഗപ്പെടുത്തി. ദുബായിൽ ഇന്റർനാഷണൽ സ്പോർട്സ് കോൺഫെറെൻസിൽ സംസാരിക്കവേയാണ് വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനെ കുറിച്ച് ഫിഫ പ്രസിഡണ്ട് വാചാലനായത്.
ആദ്യം വാറിനെ കുറിച്ച് എല്ലാവരെയും പോലെ തനിക്കും ആശങ്കയുണ്ടായിരുന്നെന്ന് പറഞ്ഞ ഫിഫ പ്രസിഡണ്ട് ലോകകപ്പോടെ വാർ ആധുനിക ഫുട്ബാളിന്റെ ആവശ്യകതയാണെന്ന് തെളിഞ്ഞതായും പറഞ്ഞു. പല ലീഗുകളിലും ഇപ്പോൾ വാറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ചാമ്പ്യൻസ് ലീഗിലും നേഷൻസ് ലീഗിലും അവസാന ഘട്ടങ്ങളിൽ വാർ ഇനി ഉപയോഗിക്കും.