ഫിഫ ഗെയിംസിൽ ഇനി യുവന്റസില്ല, പകരം PES-ൽ കാണാം

- Advertisement -

ഫുട്ബോൾ ഗെയിമിങ്ങിലെ പ്രധാനികളാണ് ഇ എ സ്പോർട്സിന്റെ ഫിഫയും കൊണാമിയുടെ പെസും. കൊണാമിയുമായി പുതിയ കരാർ യുവന്റസ് ഒപ്പുവെച്ചതോടെ അടുത്ത വേർഷൻ മുതൽ യുവന്റസിന്റെ ലോഗോയും ടീം പേരും പെസിനു മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡുമായും പെസ് കരാർ ഒപ്പുവെച്ചിരുന്നു.

ഇനി ഫിഫ 20 ഇറങ്ങുമ്പോൾ യുവന്റസിനു പകരം പൈമൊണ്ടേ കാൽസിയോ എന്ന പേരിൽ ആയിരിക്കും യുവന്റസ് ഉണ്ടാവുക. ഫിഫ തന്നെ ഡിസൈൻ ചെയ്ത ജേഴ്സിയും ലോഗോയും ആകും യുവന്റസിനു പകരം ഉപയോഗിക്കുക. 25 വർഷത്തിൽ ആദ്യമായാണ് യുവന്റസ് ഫിഫ ഗെയിമിൽ ഇല്ലാതിരിക്കുന്നത്.

Advertisement