2026-ലെയും 2027-ലെയും പുരുഷ-വനിതാ ലോകകപ്പുകൾക്ക് തുല്യമായ സമ്മാനത്തുക നൽകുക ആണ് ലക്ഷ്യം എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. എന്നാൽ ഇതിന് വനിതാ ലോകകപ്പ് ടെലികാസ്റ്റ് റൈറ്റുകൾക്ക് സ്പോൺസർമാരും ബ്രോഡ്കാസ്റ്റേഴ്സും കൂടുതൽ പണം നൽകണമെന്നും ഇൻഫന്റീനോ പറഞ്ഞു.
ഈ വർഷം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന വനിതാ ലോകകപ്പിനായി മൊത്തം $152m (£126m) പേയ്‌മെന്റ് പാക്കേജ് ആണ് നൽകുന്നത് ഇൻഫാന്റിനോ സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ടീമുകൾക്കായി വാഗ്ദാനം ചെയ്ത $440m US ഡോളർ (£365m) സമ്മാനത്തുകയിൽ നിന്ന് ഇത് ഇപ്പോഴും ഏറെ കുറവാണ്. എന്നാൽ പ്രക്ഷേപകരും സ്പോൺസർമാരും മുന്നിട്ടിറങ്ങിയാൽ മാത്രമെ ഈ വിടവ് നികത്താൻ ആകൂ എന്ന് ഇൻഫാന്റിനോ പറയുന്നു.
സ്ത്രീകളുടെ ലോകകപ്പ് റൈറ്റ്സ് പുരുഷന്മാരുടെ ടൂർണമെന്റിനേക്കാൾ 100 മടങ്ങ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.