ഫിഫ ക്ലബ്ബ് ലോകകപ്പ് 2025-ന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ യുവന്റസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിലെ വിജയഗോൾ 54-ാം മിനിറ്റിൽ ഗോൺസാലോ ഗാർസിയ നേടി. ട്രെൻ്റ് അലക്സാണ്ടർ-ആർനോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഗാർസിയ ഗോൾ വലയിലെത്തിച്ചത്. യുവന്റസിന് തുടക്കത്തിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും പിന്നീട് റയൽ ആധിപത്യം പുലർത്തി.
കളിയുടെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങി. പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടം എംബാപ്പെയ്ക്ക് നഷ്ടമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ട് – മോണ്ടെറി മത്സരത്തിലെ വിജയികളെ ആകും റയൽ മാഡ്രിഡ് നേരിടുക.