ഇത്തവണ ഫിഫ ബെസ്റ്റ് പുരസ്കാരം ഇല്ല!!

ഈ സീസണിൽ ഫിഫ ബെസ്റ്റ് പുരസ്കാരം ഉണ്ടാകില്ല. ഫുട്ബോൾ ലോകത്തെ ഒരു വർഷത്തെ മികച്ച ടാലന്റുകളെ കണ്ടെത്തുന്ന ഫിഫ നടത്തുന്ന പുരസ്കാര ചടങ്ങാണ് ഫിഫ ബെസ്റ്റ്. എന്നാൽ ഈ വർഷം ഫിഫ ബെസ്റ്റ് നടത്തേണ്ടതില്ല എന്ന് ഫിഫ തീരുമാനിച്ചു. കൊറോണ കാരണം ഫുട്ബോൾ ലോകത്ത് കാര്യങ്ങൾ താളം തെറ്റിയ സ്ഥിതിയിൽ ആണ് ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങ് വേണ്ട എന്ന് ഫിഫ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ മെസ്സി ആയിരുന്നു ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയത്. ഫിഫ ബെസ്റ്റ് ഒഴിവാക്കുമെങ്കിലും ബാലൻ ഡി ഓർ ഈ വർഷവും ഉണ്ടാവും എന്നാണ് ബാലൻ ഡി ഓർ സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ പറയുന്നത്. എന്നാൽ ഈ ബാലൻ ഡി ഓറും വഴിയെ ഉപേക്ഷിച്ചേക്കും.