ഫിഫ ബെസ്റ്റ് ഇലവനിൽ എത്തുന്ന ആദ്യ ടീനേജ് താരമായി എമ്പപ്പെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഫിഫയുടെ ബെസ്റ്റ് ഇലവനിൽ ഇടം പിടിച്ചതോടെ ഫ്രഞ്ച് താരം എമ്പപ്പെ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ഫിഫ ബെസ്റ്റ് ഇലവനിൽ എത്തുന്ന ആദ്യത്തെ ടീനേജ് താരമായി എമ്പപ്പെ‌. ഇരുപത് വയസ്സിന് താഴെ ഉള്ള ഒരു താരവും ഇതുവരെ‌ ഫിഫ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നില്ല. 19കാരനായ എമ്പപ്പെ മറികടന്നത് മെസ്സിയുടെ റെക്കോർഡാണ്.

2007ൽ ലോക ഇലവനിൽ എത്തുമ്പോൾ മെസ്സിക്ക് 20 വയസ്സായിരുന്നു പ്രായം. 2015ൽ 22 വയസ്സിൽ ഇരിക്കെ പോൾ പോഗ്ബയും, 2008ൽ 22 വയസ്സുള്ളപ്പോൾ സെർജിയോ റാമോസും ഫിഫ ഇലവനിൽ എത്തിയിട്ടുണ്ട്. ലോകകപ്പിൽ ഫ്രാൻസിനായി നടത്തിയ പ്രകടനമാണ് എമ്പപ്പയെ ഈ നേട്ടത്തിൽ എത്തിച്ചത്.