ആരാകും ഫിഫയുടെ ബെസ്റ്റ് പരിശീലകൻ, നോമിനേഷനുകൾ പുറത്ത്

na

ഫിഫയുടെ ദി ബെസ്റ്റ് അവാർഡിൽ മികച്ച പരിശീലകനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് ജേതാവ് യുർഗൻ ക്ളോപ്പ്, പ്രീമിയർ ലീഗ് ജേതാവ് പെപ് ഗാർഡിയോള എന്നിവർ ലിസ്റ്റിൽ ഇടം നേടി.

ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ച ടിറ്റെ, സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിച്ച അർജന്റീനൻ പരിശീലകൻ മൗറീസിയോ പോചെട്ടിനോ, അയാക്സിൽ വിപ്ലവം നടത്തിയ എറിക് ടെൻ ഹാഗ്, പോർച്ചുഗലിനെ നേഷൻസ് ലീഗ് ജേതാവാക്കിയ ഫെർണാണ്ടോ സാന്റോസ്, അള്ജീരിയയെ ആഫ്രിക്കൻ ജേതാക്കളാക്കിയ ജമാൽ ബെൽമാദി, ഫ്രാൻസ് പരിശീലകൻ ദേഷാമ്പ്‌സ്, റിവർ പ്ളേറ്റ്‌ പരിശീലകൻ മാർസെലോ ഗല്ലാർഡോ എന്നിവരാണ് നോമിനേഷനിൽ ഉള്ള മറ്റു പരിശീലകർ.