ഫിഫ ബെസ്റ്റ് പുരസ്കാരം ഏവരും പ്രതീക്ഷിച്ചത് പോലെ മെസ്സിക്ക് തന്നെ ലഭിച്ചു. ഫിഫ ലോകകപ്പ് കിരീടം അർജന്റീന നേടിയപ്പോൾ തന്നെ ലയണൽ മെസ്സി ഇത്തവണത്തെ ഫിഫ ബെസ്റ്റ് പുരസ്കാരവും ബാലൻ ഡി ഓറും സ്വന്തമാക്കും എന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഇന്ന് നടന്ന ചടങ്ങിൽ എംബപ്പെയെയും ബെൻസീമയെയും മറികടന്നാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയത്. ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു.
എംബപ്പെ ലോകകപ്പിൽ ടോപ് സ്കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസ്സിക്കു മുകളിൽ എത്താൻ ആയില്ല. കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു.
മെസ്സി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.