ഫിഫ വിലക്ക് നീക്കാനുള്ള നടപടികളുമായി സുപ്രീം കോടതി | Exclusive

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ വിലക്കിയത് കൊണ്ട് ഉണ്ടായ പ്രതിസന്ധി മാറ്റാനുള്ള നടപടികൾ സുപ്രീം കോടതി കൈകൊണ്ടു. ഫിഫയുടെ പ്രധാന ആവശ്യങ്ങൾ പരിഗണിച്ച് കൊണ്ട് നിർണായക തീരുമാനങ്ങൾ സുപ്രീം കോടതി ഇന്ന് എടുത്തു.

സുപ്രീം കോടതി നിയമിച്ചിരുന്ന താൽക്കാലിക ഭരണ സമിതിയെ ഇന്ന് പിരിച്ചുവിട്ടു. ഫിഫയുടെ പ്രധാന നിർദ്ദേശം ഇതായിരുന്നു. എ ഐ എഫ് എഫിന്റെ ഭരണം സി ഒ എയെ മാറ്റി എ ഐ എഫ് എഫിന്റെ സ്റ്റാൻഡിംഗ് സെക്രട്ടറിയെ ഏൽപ്പിക്കും.

മുൻ താരങ്ങൾക്ക് വോട്ട് നൽകുന്നതിനെയും ഫിഫ എതിർത്തിരുന്നു. അതും ഫിഫ അംഗീകരിച്ചു. എ ഐ എഫ് എഫ് കമ്മിറ്റിയെ സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷനുകൾ ആകും തിരഞ്ഞെടുക്കുക.

ഓഗസ്റ്റ് 15നായിരുന്നു എ ഐ എഫ് എഫിന്റെ ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഫിഫ ഇന്ത്യയെ വിലക്കിയത്.