രണ്ട് വർഷത്തിൽ ഒരിക്കൽ ലോകകപ്പ് നടത്താൻ ഫിഫയുടെ ശ്രമം

Staff Reporter

രണ്ട് വർഷത്തിൽ ഒരിക്കൽ പരുഷ- വനിതാ ഫുട്ബോൾ ലോകകപ്പ് നടത്താനുള്ള ശ്രമങ്ങൾക്കും പച്ചക്കൊടി വീശി ഫിഫ. നിലവിൽ നാല് വർഷത്തിൽ ഒരിക്കലാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ മുൻപോട്ട് വെച്ച നിർദേശം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം ഫിഫ കൈകൊണ്ടത്. 2 വർഷത്തിൽ ഒരിക്കൽ ഫുട്ബോൾ ലോകകപ്പ് നടത്താനുള്ള പ്രായോഗികതയെ പറ്റി പഠിക്കാൻ ഫിഫ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഈ നിർദേശത്തിന് ഫിഫയിൽ 166 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചപ്പോൾ 22 രാജ്യങ്ങൾ ഈ നിർദേശത്തിനെതിരെ വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 2 വർഷത്തിൽ ഒരിക്കൽ ലോകകപ്പ് നടത്തുകയാണെങ്കിൽ അത് ക്ലബ് ഫുട്ബോളിനെയും യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകളെയും സാരമായി ബാധിക്കും. നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പൻ ശക്തികൾ ചേർന്ന് തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് ഫിഫയുടെ ഒരു പിന്തുണയും ഉണ്ടാവില്ലെന്നും ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ അറിയിച്ചു.