ഫിഫ അംഗീകരിച്ചു, അടുത്ത സീസണിലും 5 സബ്സ്റ്റിട്യൂഷൻ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ച് സബ്സ്റ്റിട്യൂഷൻ എന്ന ഫുട്ബോളിലെ പുതിയ രീതി അടുത്ത സീസണിലും തുടരും. ഇതിനായി ഫിഫ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുകയാണ്. ഫുട്ബോൾ ലോകം കൊറോണയോട് പൊരുതാൻ താൽക്കാലികമായി വരുത്തിയ മാറ്റമായിരുന്നു അഞ്ച് സബ്സ്റ്റിട്യൂഷൻ. ഈ വർഷം നടക്കുന്ന എല്ലാ ഫുട്ബോൾ ടൂർണമെന്റുകളിലും ഒരു മത്സരത്തിൽ ഒരു ടീമിന് 5 സബ്സ്റ്റിട്യൂഷനുകൾ നടത്താൻ നേരത്തെ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അനുമതി നൽകിയിരുന്നു. ആ തീരുമാനം ആണ് അടുത്ത സീസൺ മുഴുവനായി നൽകാൻ ഇപ്പോൾ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്.

ലീഗുകൾക്ക് ഈ തീരുമാനം നടപ്പാക്കാൻ താല്പര്യം ഇല്ലായെങ്കിൽ മൂന്ന് സബ് എന്ന പഴയ രീതിയിലേക്ക് പോകാം. കൊറോണയ്ക്ക് മുമ്പ് ഒരു മത്സരത്തിൽ 3 സബ് മാത്രമെ നടത്താൻ കഴിയുമായിരുന്നുള്ളൂ. കൊറൊണ കാരണം നീണ്ട കാലം ഫുട്ബോൾ മത്സരം നടക്കാതിരുന്നത് താരങ്ങളുടെ ഫിറ്റ്നെസിനെ കാര്യമായി ബാധിച്ചിട്ടുണ്ടാകും എന്നതും ഒപ്പം ഒരുപാട് മത്സരങ്ങൾ ചെറിയ കലായളവിൽ നടക്കേണ്ടതുണ്ട് എന്നതും ആയിരുന്നു സബ്സ്റ്റിട്യൂഷന്റെ എണ്ണം കൂട്ടാൻ പ്രാഥമിക കാരണം.