രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുക എന്ന പ്ലാനിന് തിരിച്ചടി നേരിട്ടതോടെ ഫിഫ പുതിയ പ്ലാനിന്റെ ചർച്ചയിലാണ്. മൂന്ന് വർഷം കൂടുമ്പോൾ ഒരു ലോകകപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതുൾപ്പെടെ ലോകകപ്പിൽ കൂടുതൽ മാറ്റങ്ങൾ ഫിഫ പരിഗണിക്കുന്നുണ്ട് എന്ന് ഗാർഡിയൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ വലിയ ലക്ഷ്യം ആയിരുന്നു ലോകകപ്പ് രണ്ട് വർഷത്തിനിടയിൽ നടത്തുന്നതും ഒപ്പം ടീമുകളുടെ എണ്ണം വർധിപ്പിക്കലും. ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ആയി എങ്കിലും ടൂർണമെന്റുകളുടെ ഇടയിലെ നീളം കുറക്കാൻ ഇൻഫന്റീനോക്ക് ആയിരുന്നില്ല. യൂറോപ്പിൽ നിന്നാണ് ഇതിന് വലിയ എതിർപ്പ് ഉയർന്നത്.
ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണയുമായാണ് ഫിഫ പുതിയ നീക്കങ്ങൾ നടത്തുന്നത്. 2026ൽ ആണ് അടുത്ത ഫിഫ ലോകകപ്പ് ഇനി നടക്കേണ്ടത്.