ഇന്ത്യൻ അണ്ടർ 16 ടീമിന്റെ തുർക്കി പര്യടനത്തിന് വിജയത്തിൽ തന്നെ അവസാനിച്ചു. എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യ ഇന്ന് തുർക്കിയിലെ വമ്പന്മാരായ ഫെനെർബചെയെ ആണ് തോൽപ്പിച്ചത്. ഗോൾ മഴ പെയ്ത മത്സരത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീദർത്ത് ആണ് ഇന്ത്യക്ക് വേണ്ടി ഇന്ന് ഗോളുകൾ അടിച്ചു കൂട്ടിയത്. നാലു ഗോളുകളാണ് ശ്രീദർത്ത് നേടിയത്.
ശ്രീദർത്തിനെ കൂടാതെ ശുബോപോൾ ഇന്ത്യക്കായി ഇരട്ട ഗോളുകളും നേടി. കഴിഞ്ഞ മത്സരത്തിൽ Keciorengucu എഫ് സിയെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇനി ഇന്ത്യ ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. അവിടെയാണ് എ എഫ് സി അണ്ടർ 16 യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ബഹ്റൈൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ എന്നിവരാണ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ.