ജാവോ ഫെലിക്സ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം അൽ നസറിൽ കളിക്കാൻ സാധ്യത. താരവും അൽ നസറും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഫെലിക്സിനായി ബെൻഫികയും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ബെൻഫികയ്ക്ക് ചെൽസി ആവശ്യപ്പെടുന്ന തുക നൽകാൻ ആയില്ല.

സൗദി ലീഗ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അൽ നസർ ക്ലബ് ചെൽസിക്ക് ഒരു സ്ഥിരം ട്രാൻസ്ഫർ ഓഫറും ഫെലിക്സിന് ഒരു വലിയ വേതനമുള്ള കരാർ നിർദ്ദേശവും സമർപ്പിച്ചു കഴിഞ്ഞു, അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചർച്ചകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.