ബാറ്റിംഗിൽ ടീം മെച്ചപ്പെടുവാനുണ്ട്, പിന്നെ ടോസ് നേടണം – സഞ്ജു സാംസൺ

രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫ് നേടുവാന്‍ എന്തെല്ലാം മെച്ചപ്പെടുത്തണമെന്ന് പറഞ്ഞ് സഞ്ജു സാംസൺ. അതിനൊപ്പം തന്നെ ടോസ് നേടിയാൽ കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെടുമെന്നും സഞ്ജു സാംസൺ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 15-20 റൺസ് കുറവാണ് ടീം സ്കോര്‍ ചെയ്തതെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

തെറ്റായ സമയത്ത് വിക്കറ്റുകള്‍ നഷ്ടമായതും ടീമിന് തിരിച്ചടിയായി എന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. വലിയ ഷോട്ടുകള്‍ പായിക്കുവാന്‍ കഴിയാത്ത വിധത്തിൽ കൊല്‍ക്കത്ത ബൗളിംഗ് ചെയ്തുവെന്നും സഞ്ജു പറഞ്ഞു.