ഇന്ത്യൻ ഫുട്ബോൾ താരം ഫറൂഖ് ചൗധരിക്ക് പരിക്ക്. താരം ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ഫറൂഖിന്റെ പരിക്ക് അത്ര സാരമുള്ളതാണ് എന്നാണ് വാർത്തകൾ വരുന്നത്. ഇന്ത്യക്ക് ഒപ്പം സാഫ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ ഫറൂഖിനായിരുന്നു. ഇനി താരം സാഫ് കപ്പിൽ കളിക്കില്ല. സാഫ് കപ്പ് മാത്രമല്ല ഐ എസ് എല്ലും താരത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്. ജംഷദ്പൂർ എഫ് സിയുടെ പ്രധാനപെട്ട താരങ്ങളിൽ ഒരാളാണ് ഫറൂഖ്. 24കാരനായ താരം മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ എഫ് സി എന്നീ ക്ലബുകൾക്കായി നേരത്തെ കളിച്ചിട്ടുണ്ട്.