എഫ്.എ കപ്പിൽ സൂപ്പർ ടീമുകളുടെ സൂപ്പർ പോരാട്ടം

- Advertisement -

എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറുകൾ പുറത്തുവന്നപ്പോൾ സൂപ്പർ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ചെൽസി പുതിയ പരിശീലകന് കീഴിൽ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നേരിടുക. ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം. കഴിഞ്ഞ എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് ചെൽസി എഫ്.എ കപ്പ് കിരീടം ചൂടിയത്.

കഠിന മത്സരങ്ങളുടെ ഇടയിലാവും മാഞ്ചസ്റ്റർ യുണൈറ്റഡിന് ചെൽസിക്കെതിരായ മത്സരം. ഫെബ്രുവരി 12ന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെയും ഫെബ്രുവരി 24ന് പ്രീമിയർ ലീഗിൽ ലിവർപൂളിനെയും നേരിടുന്നതിന്റെ ഇടയിലാവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെൽസിക്കെതിരായ മത്സരം. നേരത്തെ പ്രീമിയർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചിരുന്നു.

മറ്റൊരു പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ മിഡിൽസ്‌ബ്രോയോ ന്യൂ പോർട്ട് കൗണ്ടിയോ ആവും.പ്രീമിയർ ലീഗ് ടീമായ ക്രിസ്റ്റൽ പാലസിന്റെ എതിരാളികൾ ലീഗ് 2 ടീമായ ഡോൺകാസ്റ്റർ റോവേഴ്സ് ആണ്. വെസ്റ്റ്ഹാമിനെ അട്ടിമറിച്ച് അഞ്ചാം റൗണ്ടിലെത്തിയ എ.എഫ്.സി വിംബിൾഡണിന്റെ എതിരാളികൾ മിൽവാൾ ആണ്.

എഫ്.എ കപ്പ് ഫിക്സ്ചർ

Bristol City v Shrewsbury Town or Wolverhampton Wanderers
AFC Wimbledon v Millwall
Doncaster Rovers v Crystal Palace
Middlesbrough or Newport County v Manchester City
Chelsea v Manchester United
Swansea v Barnet or Brentford
Portsmouth or Queens Park Rangers v Watford
Brighton & Hove Albion or West Bromwich Albion v Derby County

Advertisement