എഫ് എ കപ്പ് ക്വാർട്ടറിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് കടുപ്പം

- Advertisement -

എഫ് കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ ആയി. ചെൽസിയെ തോൽപ്പിച്ച് ക്വാർട്ടറിന് യോഗ്യത നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്വാർട്ടർ ഫൈനലിലും കടുത്ത പോരാട്ടമാണ് നേരിടേണ്ടത്. വോൾവ്സ് ആകും ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. അതും എവേ മത്സരമായിരിക്കും. ആഴ്സണൽ ചെൽസി എന്നീ ടീമുകളെ എവേ പോരാട്ടത്തിൽ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ എത്തിയത്.

എഫ് കപ്പ് നേടാൻ സാധ്യതയുള്ള മറ്റൊരു മാഞ്ചസ്റ്റർ ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വാൻസീ സിറ്റി ആണ് എതിരാളികൾ. മാർച്ച് മധ്യത്തിലാണ് മത്സരങ്ങൾ നടക്കുക.

FA Cup quarter-final:

Swansea vs. Man City
Watford vs. Crystal Palace
Wolves vs. Man Utd
Millwall vs. Brighton

Advertisement