Picsart 24 05 24 22 41 04 348

ഇന്ന് എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബി

ഇന്ന് ഇംഗ്ലണ്ടിൽ എഫ് എ കപ്പ് ഫൈനൽ ആണ്. മാഞ്ചസ്റ്റർ ഡർബിയാണ് എഫ് എ കപ്പ് ഫൈനലിൽ നടക്കുന്നത്. വെംബ്ലിയിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടും. അവസാന സീസണിൽ നടന്ന എഫ് എ കപ്പ് ഫൈനലിന്റെ ആവർത്തനമാണ് ഇന്ന് നടക്കാൻ പോകുന്നത്. അന്ന് ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ച് സിറ്റി കിരീടം നേടിയിരുന്നു.

ഈ ഫൈനലിൽ എത്തുമ്പോഴും മാഞ്ചസ്റ്റർ സിറ്റി ആണ് ഫേവറിറ്റ്സ്. അത്ര മികച്ച ഫോമിലാണ് സിറ്റി ഫൈനലിലേക്ക് എത്തുന്നത്. പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി ഡബിൾ നേടാൻ ഉറപ്പിച്ചാണ് വരുന്നത്. യുണൈറ്റഡ് ആകട്ടെ ഈ സീസണിൽ ഒരിക്കൽ പോലും സ്ഥിരത പുലർത്തിയിട്ടില്ല. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തായിരുന്നു യുണൈറ്റഡ് ഫിനിഷ് ചെയ്തത്.

ഈ സീസണിൽ മുമ്പ് നടന്ന രണ്ട് ഡെർബിയിലും സിറ്റി ആയിരുന്നു വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു ഈ വിജയങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇന്ന് അവരുടെ സെന്റർ ബാക്ക് ഹാരി മഗ്വയർ ഉണ്ടാകില്ല. ഇന്ന് അവരുടെ പരിശീലകൻ ടെൻ ഹാഗിന്റെ അവസാന മത്സരം ആകും എന്നും അഭ്യൂഹമുണ്ട്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്ക തത്സമയം കാണാം.

Exit mobile version