ഗോൾ മഴപെയ്യിച്ച് മാഞ്ചസ്റ്റർ സിറ്റി, എഫ്.എ കപ്പിൽ വമ്പൻ ജയം

എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. പെപ് ഗാർഡിയോള യുഗത്തിലെ ഏറ്റവും വലിയ ജയമാണ് എഫ് എ കപ്പിൽ ഇന്ന് സിറ്റി നേടിയത്. എതിരില്ലാത്ത ഏഴു ഗോളിനാണ് റോതെർഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലിവര്പൂളിനെതിരായ മത്സരത്തിൽ നിന്നും എട്ടുമാറ്റങ്ങൾ നടത്തിയാണ് മാൻ സിറ്റി ഇന്ന് കളത്തിൽ ഇറങ്ങിയത്. ചാമ്പ്യൻഷിപ്പ് സൈഡ് നിലവിലെ ലീഗ് ചാമ്പ്യന്മാരെ അട്ടിമറിക്കുമെന്ന് പ്രതീക്ഷയൊന്നും ആർക്കുമുണ്ടായിരുന്നില്ല.

മാൻ സിറ്റിയുടെ ആറ് വ്യത്യസ്ത താരങ്ങളാണ് ഇന്ന് ഗോളടിച്ചത്. റഹിം സ്റ്റെർലിങ്,ഫിൽ ഫോഡൻ,ജീസൂസ്,മെഹ്രേസ്,ഒട്ടമെന്ദി, ലിറോയ് സാനെ എന്നിവർ സിറ്റിക്ക് വേണ്ടി ഗോളടിച്ചു. റോതെർഹാമിന്റെ സെമി അജായിയുടെ സെൽഫ് ഗോൾ അവർക്ക് വിനയായി. അതെ സമയം തുടർച്ചയായ നിരവധി അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ജീസൂസ് പെപ്പിനു തലവേദനയാകും.

Previous articleതായ്ലാന്റിനെ വലച്ചത് ആഷിഖിന്റെ സാന്നിധ്യം, ഒരു കോൺസ്റ്റന്റൈൻ ടാക്ടിക്കൽ ബ്രില്ല്യൻസ്
Next articleമുഹമ്മദ് റാഫി മിന്നലായി!! നീലേശ്വരത്ത് ഷൂട്ടേഴ്സ് പടന്ന ചാമ്പ്യന്മാർ