ലൂക് ഷോ ചെൽസിക്ക് എതിരെ കളിക്കില്ല, ബ്രണ്ടൻ ഇറങ്ങാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ എഫ് എ കപ്പിന്റെ സെമി ഫൈനലിൽ ചെൽസി നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെഫ്റ്റ് ബാക്കിലെ പ്രശ്നങ്ങൾ മറികടക്കാനുണ്ട്. യുണൈറ്റഡിന്റെ ഒന്നാം ലെഫ്റ്റ് ബാക്കായ ലൂക് ഷോ നാളെ ഇറങ്ങില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ ഇന്ന് വ്യക്തമാക്കി. സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ ഏറ്റ പരിക്ക് ആണ് ഷോയെ ഇപ്പോഴും പുറത്തിരുത്തുന്നത്.

ഷോയുടെ പരിക്ക് ഭേദമായില്ല എങ്കിലും യുവ ഫുൾബാക്കായ ബ്രണ്ടൻ വില്യംസ് നാളെ കളിക്കാൻ സാധ്യതയുണ്ട്. ബ്രണ്ടന്റെ കണ്ണിനു മുകളിൽ ഉണ്ടായ മുറിവാണ് താരത്തിന്റെ പ്രശ്നം. ബ്രണ്ടൺ പരിശീലനത്തിന് ഇറങ്ങും എന്നും പന്ത് കാണാൻ താരത്തിനാകുന്നുണ്ട് എങ്കിൽ നാളെ ഇറങ്ങും എന്നും ഒലെ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഇർവരും പുറത്തായതിനാൽ ഫൊസു മെൻസ ആയിരുന്നു യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായി ഇറങ്ങിയത്.