എഫ് എ കപ്പിൽ ഇന്ന് വെടിക്കെട്ടാണ്. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത തേടി ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുകയാണ്. എഫ് എ കപ്പ് അഞ്ചാം റൗണ്ടിലെ ഏറ്റവും ശക്തമായ പോരാട്ടം കൂടിയാണ് ഇത്. ഒലെ ഗണ്ണാർ സോൾഷ്യാർ ചുമതലയേറ്റ ശേഷം ആദ്യ പരാജയം നേരിട്ട ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടണിലേക്ക് എത്തുന്നത്.
കഴിഞ്ഞ മത്സരത്തിൽ പി എസ് ജിയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ ആകും യുണൈറ്റഡ് ശ്രമിക്കുക. പക്ഷെ അത്ര എളുപ്പമാകിക്ക യുണൈറ്റഡിന്. പി എസ് ജിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ ലിംഗാർഡും മാർഷ്യലും ഇന്ന് കളിക്കാൻ ഉണ്ടാവില്ല. ഇവർക്ക് പകരം ലുകാകുവും സാഞ്ചസും ആദ്യ ഇലവനിൽ എത്തിയേക്കും.
സാഞ്ചേസും ലുകാകുവും നല്ല ഫോമിൽ അല്ലാത്തതിനാൽ യുണൈറ്റഡിന് അവരുടെ പതിവ് താളത്തിൽ എത്താനാകുമോ എന്ന് കണ്ടറിയണം. ഇന്ന് ലണ്ടണിലേക്ക് വന്ന യുണൈറ്റഡ് ടീമിൽ യുവതാരം തഹിത് ചോങ്ങും ഉണ്ട്. യുവതാരങ്ങൾക്ക് അവസരം നൽകും എന്ന് ഒകെ നേരത്തെ പറഞ്ഞിരുന്നു.
ചെൽസിയും അത്ര മികച്ച ഫോമിൽ അല്ല ഉള്ളത്. പക്ഷെ സ്വന്തം ഹോമിൽ നടക്കുന്ന മത്സരമായതിനാൽ ചെൽസിക്ക് പ്രതീക്ഷയുണ്ട്. ചെൽസിയുടെ ഹോമിൽ ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്രയ്ക്ക് മികച്ച റെക്കോർഡ് അല്ല ഉള്ളത് എന്നതും സാരിക്ക് പ്രതീക്ഷ നൽകുന്നു. ഹിഗ്വയിനും ഹസാർഡും ഫോമിൽ ആയാൽ യുണൈറ്റഡ് ഡിഫൻസിന് പിടിപ്പതു പണിയുണ്ടാകും.
ഇന്ന് അർദ്ധരാത്രി 1 മണിക്കാണ് മത്സരം നടക്കുക.