“മെസ്സിയെ നേരിടുന്നത് പോലെയാണ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നത്”

20210123 131542
- Advertisement -

ഇന്ന് എഫ് എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ തയ്യാറാവുകയാണ് ആഞ്ചലോട്ടിയും ഏവർട്ടണും. മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നത് സാക്ഷാൽ ലയണൽ മെസ്സിയെ നേരിടുന്നത് പോലെയാണ് എന്ന് എവർട്ടൺ പരിശീലകൻ ആഞ്ചലോട്ടി പറഞ്ഞു. താൻ റയൽ മാഡ്രിഡിൽ ആയിരിക്കെ ഒരുപാട് തവണ മെസ്സിയെ നേരിടേണ്ടി വന്നിട്ടുണ്ട്. ആൻ മെസ്സി ആയിരുന്നു ഏറ്റവും വലിയ എതിരാളി. അന്ന് മത്സരത്തിന് മുമ്പ് മെസ്സിയെ കുറിച്ച് അധികം താൻ തന്റെ താരങ്ങളോട് സംസാരിക്കില്ല. കാരണം അത് അവരെ ഭയപ്പെടുത്തുമായിരുന്നു. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും അതേ സ്ഥാനത്താണ്. മാഞ്ചസ്റ്റർ സിറ്റിയെ കുറിച്ച് അധികം സംസാരിച്ചാൽ തന്റെ താരങ്ങളെ അത് ഭയപ്പെടുത്തുമെന്നും ആഞ്ചലോട്ടി പറഞ്ഞു.

ഇന്ന് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിലാണ് ആഞ്ചലോട്ടിയുടെ ടീമുമായി ഏറ്റുമുട്ടുന്നത്. ഇത്തവണ ക്വാഡ്രറുപുൽ തന്നെ ലഷ്യമിടുന്ന സിറ്റി എഫ് ഈ കപ്പിലും കിരീടത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യമിടുന്നില്ല. അവസാന 30 മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമേ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിട്ടുള്ളു.

Advertisement