എഫ് എ കപ്പിൽ ചെൽസി അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ലീഗ് 2 ക്ലബായ മൊറകമ്പെ ആയിരുന്നു ചെൽസിയുടെ എതിരാളികൾ. സ്റ്റാംഫോബ്രിഡ്ജിൽ നടന്ന മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കാൻ ചെൽസിക്ക് ആയി. ചെറിയ എതിരാളികൾ ആണെങ്കിലും ശക്തമായ ടീമിനെ തന്നെ ചെൽസി ഇന്ന് അണിനിരത്തി.
18ആം മിനുട്ടിൽ മൗണ്ടിലൂടെ ആണ് ചെൽസി ലീഡ് എടുത്തത്. ഹുഡ്സൺ ഒഡോയിയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വെർണറിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. ജർമ്മൻ താരങ്ങളുടെ കൂട്ടുകെട്ടിലായിരുന്നു ആ ഗോൾ. ഹവേർട്സിന്റെ പാസ് ആണ് വെർണറിനെ സഹായിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹുഡ്സൺ ഒഡോയിയും ചെൽസിക്കായി ഗോൾ നേടി. ഹവേർട്സിന്റെ വക ആയിരുന്നു നാലാമത്തെ ഗോൾ. വിജയത്തിനൊപ്പം ഹവേർട്സും വെർണറും ഗോൾ നേടിയത് ലമ്പാർഡിന് ആശ്വാസം നൽകും.