എഫ് എ കപ്പ് സെമി, മാഞ്ചസ്റ്റർ യുണൈറ്റഡിന് കൊവെൻട്രി, സിറ്റിക്ക് ചെൽസി

Newsroom

എഫ് എ കപ്പ് സെമി ഫൈനൽ ലൈനപ്പ് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ കൊവെൻട്രി സിറ്റിയെയും മാഞ്ചസ്റ്റർ സിറ്റി ചെൽസിയെയും നേരിടും. ഏപ്രിൽ മൂന്നാം വാരം ആകും സെമി ഫൈനൽ നടക്കുക.

എഫ് എ കപ്പ് 24 03 17 20 22 14 772

ഇന്ന് ലിവർപൂളിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിലേക്ക് എത്തിയത്. മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ആയിരുന്നു സെമിയിലേക്ക് മുന്നേറിയത്.

ലെസ്റ്റർ സിറ്റിയെ മറികടന്നായിരുന്നു ചെൽസി സെമി ഫൈനലിലേക്ക് എത്തിയത്. കൊവെൻട്രി സിറ്റി വോൾവ്സിനെ ആയിരുന്നു ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.