മുൻ ആഴ്സണൽ താരം നിക്ലാസ് ബെൻഡ്നർ ഇനി ജയിലിൽ കിടക്കണം. ഡെന്മാർക്കിൽ ഒരു ടാക്സി ഡ്രൈവറെ ആക്രമിച്ച കുറ്റത്തിന് ആണ് ഇപ്പോൾ ബെൻഡ്നറെ ജയിലിൽ അടക്കാൻ വിധി വന്നിരിക്കുന്നത്. അമ്പത് ദിവസത്തോളം ബെൻഡ്നർ ജയിലിൽ കിടക്കേണ്ടി വരും. മുപ്പതുകാരനായ ബെൻഡ്നർ ഇപ്പോൾ നോർവീജിയൻ ക്ലബായ റോസൻബർഗിന്റെ താരമാണ്. ശിക്ഷ വിധിച്ചു താരത്തിന്റെ ക്ലബിലെ ഭാവിയെ അതു ബാധിക്കില്ല എന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ശിക്ഷയുമായി ബന്ധപ്പെട്ട് ബെൻഡ്നറിന് ഇനി കളിക്കാനാകുമോ എന്നതും മറ്റും പോലീസാണ് തീരുമാനിക്കേണ്ടത് എന്നും ക്ലബ് പറഞ്ഞു ബെൻഡ്നർ ചെയ്തത് അംഗീകരിക്കുന്നില്ല. എന്നാൽ ക്ലബിൽ എത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ സേവനത്തെ ബഹുമാനിക്കുന്നു എന്നും ക്ലബ് പറഞ്ഞു. ഇപ്പോൾ നോർവ ലീഗിൽ ഒന്നാമതാണ് റോസൻബേർഗ് ഉള്ളത്.
ഡെന്മാർക്ക് ദേശീയ ടീമിലും ഈ ശിക്ഷ കഴിയുന്നത് വരെ താരത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ല. 81 മത്സരങ്ങൾ ഡെന്മാർക്കിനായി കളിച്ചിട്ടുള്ള താരമാണ് ബെൻഡ്നർ. 30 ഗോളുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിനായി 170ൽ അധികം മത്സരവും ബെൻഡ്നർ കളിച്ചിട്ടുണ്ട്.