റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവരെ രണ്ടു വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയേക്കും

- Advertisement -

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാൻ യുവേഫ നടപടികൾ ആരംഭിച്ചു. രണ്ടു വർഷത്തേക്ക് ഈ ക്ലബുകളെ യുവേഫ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ നിന്ന് വിലക്കാനാണ് യുവേഫ ആലോചിക്കുന്നത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിധി വരും.

വിലക്കിന് ഒപ്പം ഒരോ ക്ലബുകളും 50 മില്യൺ വീതം പിഴ ആയും നൽകേണ്ടി വരും. ഇത്തരം ഒരു നടപടി വരികയാണങ്കിൽ അത് യുവേഫയും വലിയ ക്ലബുകളുമായുള്ള ബന്ധം കൂടുതൽ വഷളാക്കും. സൂപ്പർ ലീഗുമായി സഹകരിച്ച ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകാനും ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകാനും ഇന്നലെ തീരുമാനം ആയിരുന്നു.

Advertisement