യൂറോപ്പ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും സ്പാനിഷ് എതിരാളികൾ, ആഴ്സണലിന് സ്പോർടിംഗ്

Newsroom

യൂറോപ്പ ലീഗ് നറുക്കെടുപ്പിൽ പ്രീക്വാർട്ടറിലെ ഫിക്സ്ചറുകൾ തീരുമാനം ആയി. ജർമ്മൻ ടീമായ യൂണിയൻ ബെർലിൻ ബെൽജിയൻ യൂണിയൻ സെന്റ് ഗില്ലോയിസിനെ നേരിടുമ്പോൾ സ്പാനിഷ് വമ്പൻമാരായ സെവിയ്യ തുർക്കി ക്ലബ് ഫെനർബാഷെയെ നേരിടും. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസ് ജർമ്മൻ ടീമായ ഫ്രീബർഗിനെയും ബയേർ ലെവർകൂസൻ ഹംഗറിയിൽ നിന്നുള്ള ഫെറൻക്വാരോസിയെയും നേരിടും.

Picsart 23 02 24 00 59 12 130

പോർച്ചുഗീസ് ടീമായ സ്പോർട്ടിംഗ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ആഴ്സണലിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ റയൽ ബെറ്റിസിനെ നേരിടും. ഇറ്റാലിയൻ ക്ലബ് റോമ സ്പെയിനിൽ നിന്നുള്ള റയൽ സോസിഡാഡുമായി കളിക്കും, ഉക്രേനിയൻ ടീം ഷാക്തർ ഡച്ച് ടീമായ ഫെയ്‌നൂർദിനെ നേരിടും.

The fixtures for the Europa League last 16 are as follows:

Union Berlin vs. Union St-Gilloise
Sevilla vs. Fenerbahçe
Juventus vs. Freiburg
Leverkusen vs. Ferencvárosi
Sporting vs. Arsenal
Man Utd vs. Real Betis
Roma vs. Real Sociedad
Shakhtar vs. Feyenoord