വിയർത്തെങ്കിലും പകരക്കാരായി ഇറങ്ങിയ റാഷ്ഫോർഡിന്റെയും മാർഷ്യലിന്റെയും മികവിൽ ജയം കണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ്

യുഫേഫ യൂറോപ്പ ലീഗ് ലീഗ് മത്സരത്തിൽ സൈപ്രസിൽ നിന്നുള്ള ഒമോണിയ നികോസിയക്ക് എതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജയം കണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിൽ വേഗമേറിയ ഒരു കൗണ്ടർ അറ്റാക്കിലൂടെ കരിം അൻസാരിഫാർഡിലൂടെ ഓമോണിയ മത്സരത്തിൽ മുന്നിലെത്തി. ക്രിസ്റ്റിയാനോ റൊണാൾഡോയെ ആദ്യ പതിനൊന്നിൽ ഇറക്കിയ യുണൈറ്റഡ് രണ്ടാം പകുതിയിൽ മാർകോസ് റാഷ്ഫോർഡിന്റെ കളത്തിൽ ഇറക്കി. 53 മത്തെ മിനിറ്റിൽ ഗോൾ നേടിയ റാഷ്ഫോർഡ് യുണൈറ്റഡിനു സമനില ഗോളും സമ്മാനിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ്

പത്ത് മിനിറ്റിനുള്ളിൽ ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ റാഷ്ഫോർഡിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആന്റണി മാർഷ്യൽ യുണൈറ്റഡിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. 84 മത്തെ മിനിറ്റിൽ റൊണാൾഡോയുടെ ലക്ഷ്യം തെറ്റിയ ഷോട്ട് ഗോളിലേക്ക് തിരിച്ചു വിട്ട റാഷ്ഫോർഡ് യുണൈറ്റഡ് ജയം ഉറപ്പിച്ചു. തൊട്ടടുത്ത മിനിറ്റിൽ നിക്കോളാസിലൂടെ ഒരു ഗോൾ കൂടി ഒമോണിയ മടക്കി. പകരക്കാരായി ഇറങ്ങിയ റാഷ്ഫോർഡ്, മാർഷ്യൽ എന്നിവർ ആണ് ടെൻ ഹാഗിന്‌ ഇന്ന് വിജയം സമ്മാനിച്ചത്. നിലവിൽ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്ത് ആണ് യുണൈറ്റഡ്.