ഡെലെ അലിയുടെ ബൈസിക്കിൾ കിക്ക് ഉൾപ്പെടെ നാലു ഗോളുമായി സ്പർസ് വിജയം

20210225 004129
- Advertisement -

പ്രീമിയർ ലീഗിൽ മോശം ഫോമിൽ ആണെങ്കിലും യൂറോപ്പ ലീഗിലെ മികച്ച പ്രകടനം തുടരുകയാണ് ടോട്ടനം. ഇന്ന് ഓസ്ട്രിയ ക്ലബായ വോൾവ്സ്ബർഗറെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിക്കാൻ സ്പർസിനായി. ആദ്യ പാദത്തിൽ 4-1ന് വിജയിച്ചിരുന്ന സ്പർസ് ഈ വിജയത്തോടെ 8-1ന്റെ അഗ്രഗേറ്റ് സ്കോറിൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ഡെലെ അലിയുടെ ഒരു ബൈസൈക്കിൾ കിക്ക് ഗോളാണ് കളിയിലെ ഏറ്റവും മികച്ച നിമിഷമായി മാറിയത്.

11ആം മിനുട്ടിൽ ആയിരുന്നു അല്ലിയുടെ ഗോൾ. ഇന്നലെ ജിറൂഡ് ചെൽസിക്കായി നേടിയ ഗോൾ പോലെ തന്നെ സുന്ദരമായിരുന്നു ഈ ഗോളും. ഈ ഗോളിന് പുറമെ ഒരു അസിസ്റ്റും അലി ഇന്ന് ഒരുക്കി. 50ആം മിനുട്ടിൽ കാർലോസ് വിനീഷ്യസ് നേടിയ ഗോളാണ് അലി ഒരുക്കി കൊടുത്തത്. 83ആം മിനുട്ടിലും കാർലോസ് വിനീഷ്യസ് ഇന്ന് ഗോൾ നേടി. ഗരെത് ബെയ്ലാണ് സ്പർസിന്റെ മറ്റൊരു സ്കോറർ.

Advertisement