റോമ ഗോൾ കീപ്പർ പോ ലോപസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ ഷോട്ട് തടയുന്നതിന് ഇടയിൽ ആയിരുന്നു ലോപസിന് പരിക്കേറ്റത്. ലോപസിനെ ഷോൾഡറിന് ശസ്ത്രക്രിയ വേണ്ടിവരും എന്ന് റോമ അറിയിച്ചു. താരം ഇനി അടുത്ത സീസണിൽ മാത്രമെ റോമക്ക് വേണ്ടി കളിക്കികയുള്ളൂ.

ലോപസിന്റെ അഭാവത്തിൽ അന്റോണിയോ മിരന്റെ ആകും ഇനി അങ്ങോട്ട് റോമയുടെ വല കാക്കുക. ആദ്യ പാദ യൂറോപ്പ സെമിയിൽ മിരാന്റെ രണ്ടാം പകുതിയിൽ അഞ്ചു ഗോളുകൾ വഴങ്ങിയിരുന്നു. 6-2ന്റെ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇനി മറികടന്ന് ഫൈനലിലേക്ക് എത്തുക റോമക്ക് ഒട്ടും എളുപ്പമാകില്ല.