സുരക്ഷാ ഭീഷണി, മികിതാര്യൻ യൂറോപ്പ ഫൈനലിൽ കളിക്കില്ല

ആഴ്സണൽ മധ്യനിര താരം ഹെൻറിക് മികിതാര്യൻ ബാകുവിൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കില്ല എന്ന് ആഴ്സണൽ. താരത്തിന്റെ സുരക്ഷയിൽ ഭീഷണി ഉള്ളത്കൊണ്ട് താരം ടീമിനൊപ്പം ബാകുവിലേക്ക് യാത്ര ചെയ്യില്ല എന്നും ടീം വ്യക്തമാക്കി.

അർമേനിയൻ പൗരനായ മികിതാര്യൻ അസർ ബൈജാനിലേക്ക് യാത്ര ചെയ്യുന്നത് പ്രശ്നമാകും എന്നാണ് ആഴ്സണൽ പ്രസ്താവനയിൽ പറഞ്ഞത്. നിരവധി വർഷങ്ങളായി തമ്മിൽ പ്രശ്നങ്ങൾ നില നിൽക്കുന്ന രാജ്യങ്ങളാണ് അസർബൈനാനും അർമേനിയയും. ഈ മാസം 30 നാണ് ആഴ്സണലും ചെൽസിയും യൂറോപ്പ ലീഗ് ഫൈനലിൽ ഏറ്റു മുട്ടുക.