മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡ് പോരാട്ടം യുവന്റസിന്റെ ഗ്രൗണ്ടിൽ

20201226 205056
credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റയൽ സോസിഡാഡിനെതിരായ യൂറോപ്പ ലീഗ് പോരാട്ടം ഇറ്റലിയിൽ വെച്ചാകും നടക്കുക. കൊറോണ കാരണം സ്പെയിനിൽ ഇംഗ്ലണ്ട് രാജ്യത്തുള്ളവർക്ക് യാത്ര വിലക്ക് ഉള്ളതിനാൽ ആണ് സോസിഡാഡിന്റെ ഹോം മത്സരം മാറ്റാൻ യുവേഫ തീരുമാനിച്ചത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന്റെ ഹോം ഗ്രൗണ്ട് ആയ അലയൻസ് അറീനയിലാകും മത്സരം നടക്കുക. അടുത്ത വ്യാഴാഴ്ച ആണ് മത്സരം നടക്കേണ്ടത്.

ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെയും മത്സര വേദികൾ മാറ്റിയിട്ടുണ്ട്. സിറ്റിയും ലിവർപൂളു. ബുഡാപെസ്റ്റിൽ വെച്ചാകും അവരുടെ ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങൾ ഈ വരുന്ന ആഴ്ച കളിക്കുക. ആഴ്സണലിന്റെ യൂറോപ്പ ലീഗ് മത്സര റോമിൽ വെച്ചും നടക്കും.

Advertisement