യൂറോപ്പ ലീഗ്, ലിവർപൂളിന് സെമിയിൽ എത്താൻ ഇന്ന് അത്ഭുതം കാണിക്കണം

Newsroom

ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അറ്റലാന്റ ലിവർപൂളിനെ നേരിടും. ആദ്യപാദത്തിൽ ലിവർപൂൾ അറ്റ്ലാന്റയോട് 3-0 എന്ന വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതും ലിവർപൂളിന്റെ ഹോം ഗ്രൗണ്ട് ആയ ആൻഫീൽഡിൽ വച്ചായിരുന്നു പരാജയം. ഇന്ന് അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടിൽ വച്ചാണ് രണ്ടാം പദം മത്സരം നടക്കുന്നത്. ഇന്ന് അതേ മാർജിൻ എങ്കിലും വിജയിച്ചാൽ മാത്രമേ ലിവർപൂളിന് പ്രതീക്ഷകൾ ഉള്ളൂ.

ലിവർപൂൾ 24 04 14 20 28 17 912

കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോടും കൂടെ പരാജയപ്പെട്ട ലിവർപൂൾ അത്ര നല്ല ഫോമിൽ അല്ല. തുടർച്ചയായ രണ്ടു പരാജയങ്ങളിൽ നിന്ന് തിരിച്ചു വരുവാൻ ലിവർപൂളിന് ആകുമോ എന്ന് കണ്ടറിയണം. ഇന്ന് രാത്രി 12 30ന് നടക്കുന്ന കളി സോണി ലൈവിൽ തത്സമയം കാണാം.

മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ റോമ എസി മിലാനെയും, വെസ്റ്റ് ഹാം യുണൈറ്റഡ് ലെവർകൂസനെയും, മാഴ്സെ ബെൻഫികയെയും നേരിടും