Picsart 23 10 27 01 59 03 697

മൂന്നാം മത്സരവും വിജയിച്ച് ലിവർപൂൾ

യൂറോപ്പ ലീഗയിൽ ലിവർപൂളിന് തുടർച്ചയായി മൂന്നാം വിജയം. പ്രീമിയർ ലീഗ് ക്ലബ് ഇന്ന് ഫ്രഞ്ച് ക്ലബായ ടുലൂസിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ മൂന്നു ഗോളുകൾ നേടി. 9ആം മിനുട്ടിൽ ഡിയേഗോ ജോടയാണ് ലിവർപൂളിന് ലീഡ് നൽകിയത്. 14ആം മിനുട്ടിൽ ഡലിങയുടെ ഗോളിലൂടെ സന്ദർശകർ സമനില പിടിച്ചു.

എന്നാൽ ലിവർപൂൾ സമ്മർദ്ദത്തിൽ ആയില്ല. 30ആം മിനുട്ടിൽ എൻഡോ നേടിയ ഗോളിലൂടെ ലിവർപൂൾ ലീഡ് തിരിച്ചുപിടിച്ചു. പിന്നാലെ 34ആം മിനുട്ടിൽ ഡാർവിൻ നൂനിയസും ലിവർപൂളിനായി ഗോൾ നേടി. ആദ്യ പകുതി 3-1ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ഗ്രെവൻബെർചും ലിവർപൂളിനായി ഗോൾ നേടി. അവസാനം സലാ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ലിവർപൂൾ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയവുമായി 9 പോയിന്റോടെ ഒന്നാമത് നിൽക്കുകയാണ്‌.

Exit mobile version