Picsart 23 10 27 02 08 36 887

അയാക്സിനെ തോൽപ്പിച്ച് ബ്രൈറ്റണ് യൂറോപ്പിലെ ആദ്യ വിജയം

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണ് ആദ്യ വിജയം. ഇന്ന് അയാക്സിനെ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. അയാക്സിനെതിരെ പൂർണ്ണ ആധിപത്യം പുലർത്തിയ ബ്രൈറ്റൺ 42ആം മിനുട്ടിൽ ബ്രസീലിയൻ താരം ജാവോ പെഡ്രോയിലൂടെയാണ് ലീഡ് എടുത്തത്. മിറ്റോമയുടെ ഒരു ഷോട്ടിൽ നിന്നുള്ള റീബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ചാഉഇരുന്നു ആ ഗോൾ.

രണ്ടാം പകുതിയിൽ ബാഴ്സലോണ ലോണി അൻസു ഫതിയും ബ്രൈറ്റണായി ഗോൾ നേടി‌. അൻസു ഫറ്റി തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൈറ്റണായി ഗോൾ നേടിയത്. ബ്രൈറ്റൺ ഈ വിജയത്തോടെ ഗ്രൂപ്പിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. അയാക്സ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്‌.

Exit mobile version