Picsart 23 10 27 01 13 52 545

ഇന്ന് ഇവാൻ ആശാന്റെ തിരിച്ചുവരവ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ തിരിച്ചുവരവിന്റെ ദിനമാണ് ഇന്ന്. 10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി ഇവാൻ മടങ്ങിയെത്തുന്ന മത്സരം. ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ ആണ് നേരിടുക. അവസാന രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ ആകാത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് തിരികെ വരാൻ ആകും ഇന്ന് ശ്രമിക്കുക.

പരിക്കും സസ്പെൻഷനും അലട്ടുന്നതിനാൽ ഇന്നും കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകില്ല. പരിക്ക് കാരണം ലെസ്കോവിച്, ജീക്സൺ എന്നിവർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. സസ്പെൻഷൻ കാരണം മിലോസ്, പ്രബീർ എന്നിവരും ഇന്ന് ഇല്ല.

എങ്കിലും പരിശീലകൻ ഇവാൻ ടച്ച് ലൈനിൽ മടങ്ങിയെത്തുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും. അവസാനമായി കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ആയിരുന്നു ഇവാൻ ടച്ച് ലൈനിൽ ഉണ്ടായിരുന്നത്. തിരികെയെത്തുന്നതിൽ സന്തോഷം ഉണ്ട് എന്ന് ഇവാൻ ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം ജിയോ സിനിമിയിലും സൂര്യ മൂവീസിലും തത്സമയം കാണാം.

Exit mobile version